സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാകകൾ ഉയർത്തുന്നതിനുള്ള 'ഹർ ഘർ തിരംഗ' പദ്ധതിക്കായി ഈ വർഷവും പോസ്റ്റ് ഓഫീസുകളിലൂടെ ദേശീയ പതാകകൾ വിതരണം ചെയ്യുന്നു. 25 രൂപയാണ് നിരക്ക്. സ്‌കൂളുകളും മറ്റു സ്ഥാപനങ്ങളും അവരുടെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വേണ്ടിയുള്ള ഓർഡറുകൾ നേരത്തെ നൽകിയാൽ ആഗസ്ത് 12 നകം പതാകകൾ ലഭ്യമാക്കും. പൊതുജനങ്ങൾക്ക് പോസ്റ്റ് ഓഫീസ് കൗണ്ടറുകളിൽ നേരിട്ടും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. പതാകകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഓർഡറുകൾ അടുത്തുള്ള പോസ്റ്റ് ഓഫീസിൽ എത്രയും വേഗം നൽകണമെന്ന് കാസറഗോഡ് ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് അഭ്യർത്ഥിച്ചു.
No comments:
Post a Comment