Saturday, August 5, 2023

കാസറഗോഡ് ഹെഡ് പോസ്റ്റ് ഓഫീസിൽ 'ഡാക് ഘർ നിര്യാത്‌ കേന്ദ്ര' തുറന്നു.

വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്നതിനായി തപാൽ ഓഫീസുകളിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി കാസറഗോഡ് ഹെഡ് പോസ്റ്റ് ഓഫീസിൽ 'ഡാക് ഘർ നിര്യാത്‌  കേന്ദ്ര' എന്ന പേരിൽ പ്രത്യേക കൗണ്ടർ തുറന്നു. ഈ കൗണ്ടറിൽ ബുക്ക് ചെയ്യുന്നതിനായി ബഹ്റിനിലേക്കുള്ള ആദ്യത്തെ  പാർസൽ പോസ്റ്റ്മാസ്റ്റർ കെ കൃഷ്ണദാസ് ഏറ്റു വാങ്ങി. കാസറഗോഡ് ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് പി കെ ശിവദാസൻ, അസിസ്റ്റന്റ് സൂപ്രണ്ട്മാരായ എസ്സ് .  ഭാഗ്യരാജ്, പി ആർ ഷീല എന്നിവരും സന്നിഹിതരായിരുന്നു. വിദേശങ്ങളിലേക്ക് ഉത്പന്നങ്ങൾ കയറ്റി അയക്കാൻ താത്പര്യമുള്ളതും കയറ്റുമതി ലൈസൻസ് ഉള്ളതുമായ സംരംഭകർക്ക്‌ വേണ്ടിയാണു ഈ പ്രത്യേക കൗണ്ടർ പ്രവർത്തിക്കുന്നത്. രാജ്യത്ത്‌  പ്രവർത്തന സജ്ജമാകുന്ന ഇത്തരം എണ്ണൂറോളം പ്രത്യേക കൗണ്ടറുകളിൽ കാസറഗോഡ് ജില്ലയിലെ ആദ്യത്തെ കൗണ്ടർ ആണ് കാസറഗോഡ് ഹെഡ് പോസ്റ്റ് ഓഫീസിൽ പ്രവർത്തനമാരംഭിച്ചത്. കരകൗശല വസ്തുക്കൾ, റെഡി മെയ്ഡ് വസ്ത്രങ്ങൾ, സംസ്കരിച്ച ഭക്ഷ്യ ഉത്പന്നങ്ങൾ തുടങ്ങിയവ കയറ്റുമതി ചെയ്യാൻ താത്പര്യം ഉള്ള സംരംഭകർക്കായി ഇന്ത്യാ ഗവണ്മെന്റ് ഏർപ്പെടുത്തുന്ന പ്രത്യേക സൗകര്യങ്ങളിൽ ഒന്നാണ് 'ഡാക് ഘർ നിര്യാത്‌  കേന്ദ്ര'. ജില്ലയിലെ സംരംഭകർ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പോസ്റ്റൽ സൂപ്രണ്ട് അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് കാസറഗോഡ് ഹെഡ്  പോസ്റ്റ് ഓഫീസുമായോ ഡിവിഷണൽ സൂപ്രണ്ട്  ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.  (04994 230884 , 04994 230885)

No comments:

Post a Comment