Saturday, August 5, 2023

'Dhai Akhar' National Letter Writing Competition

The 'Dhai Akhar' National Letter Writing Competition in the current year i.e.2023-24 will be conducted from 01.08.2023 to 31.10.2023. Dhai Akhar competition, this year aims to promote students and citizens to pen down their ideas on "Digital lndia for New lndia”. The letter to be written in English/Hindi/Local Language, may be addressed to Chief Postmaster General, Kerala Circle. Letters posted after 31-10-2023 will not be accepted for this edition’s Dhai Akhar Letter Writing Campaign.

#AapkaDostIndiaPost 
India Post Ashwini Vaishnaw Devusinh Chauhan

തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് (GDS) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് (GDS) തസ്തികയിൽ 30041 ഒഴിവുകളിലേക്ക്  അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈൻ ആയി https://indiapostgdsonline.gov.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ് .
അവസാന തീയതി 23 ഓഗസ്റ്റ്‌ 2023.

#AapkaDostIndiaPost 
India Post Ashwini Vaishnaw Devusinh Chauhan

'ഹർഘർ തിരംഗ' - ദേശീയ പതാകകൾക്കായി പോസ്റ്റ്‌ ഓഫീസുകളിൽ ഓർഡർ നൽകാം

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാകകൾ ഉയർത്തുന്നതിനുള്ള 'ഹർ ഘർ തിരംഗ' പദ്ധതിക്കായി  ഈ വർഷവും പോസ്റ്റ്‌ ഓഫീസുകളിലൂടെ ദേശീയ പതാകകൾ വിതരണം ചെയ്യുന്നു. 25 രൂപയാണ് നിരക്ക്. സ്‌കൂളുകളും മറ്റു സ്ഥാപനങ്ങളും അവരുടെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വേണ്ടിയുള്ള ഓർഡറുകൾ നേരത്തെ നൽകിയാൽ ആഗസ്ത് 12 നകം പതാകകൾ ലഭ്യമാക്കും. പൊതുജനങ്ങൾക്ക് പോസ്റ്റ്‌ ഓഫീസ് കൗണ്ടറുകളിൽ നേരിട്ടും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. പതാകകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഓർഡറുകൾ അടുത്തുള്ള പോസ്റ്റ്‌ ഓഫീസിൽ എത്രയും വേഗം നൽകണമെന്ന് കാസറഗോഡ് ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് അഭ്യർത്ഥിച്ചു.

കാസറഗോഡ് ഹെഡ് പോസ്റ്റ് ഓഫീസിൽ 'ഡാക് ഘർ നിര്യാത്‌ കേന്ദ്ര' തുറന്നു.

വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്നതിനായി തപാൽ ഓഫീസുകളിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി കാസറഗോഡ് ഹെഡ് പോസ്റ്റ് ഓഫീസിൽ 'ഡാക് ഘർ നിര്യാത്‌  കേന്ദ്ര' എന്ന പേരിൽ പ്രത്യേക കൗണ്ടർ തുറന്നു. ഈ കൗണ്ടറിൽ ബുക്ക് ചെയ്യുന്നതിനായി ബഹ്റിനിലേക്കുള്ള ആദ്യത്തെ  പാർസൽ പോസ്റ്റ്മാസ്റ്റർ കെ കൃഷ്ണദാസ് ഏറ്റു വാങ്ങി. കാസറഗോഡ് ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് പി കെ ശിവദാസൻ, അസിസ്റ്റന്റ് സൂപ്രണ്ട്മാരായ എസ്സ് .  ഭാഗ്യരാജ്, പി ആർ ഷീല എന്നിവരും സന്നിഹിതരായിരുന്നു. വിദേശങ്ങളിലേക്ക് ഉത്പന്നങ്ങൾ കയറ്റി അയക്കാൻ താത്പര്യമുള്ളതും കയറ്റുമതി ലൈസൻസ് ഉള്ളതുമായ സംരംഭകർക്ക്‌ വേണ്ടിയാണു ഈ പ്രത്യേക കൗണ്ടർ പ്രവർത്തിക്കുന്നത്. രാജ്യത്ത്‌  പ്രവർത്തന സജ്ജമാകുന്ന ഇത്തരം എണ്ണൂറോളം പ്രത്യേക കൗണ്ടറുകളിൽ കാസറഗോഡ് ജില്ലയിലെ ആദ്യത്തെ കൗണ്ടർ ആണ് കാസറഗോഡ് ഹെഡ് പോസ്റ്റ് ഓഫീസിൽ പ്രവർത്തനമാരംഭിച്ചത്. കരകൗശല വസ്തുക്കൾ, റെഡി മെയ്ഡ് വസ്ത്രങ്ങൾ, സംസ്കരിച്ച ഭക്ഷ്യ ഉത്പന്നങ്ങൾ തുടങ്ങിയവ കയറ്റുമതി ചെയ്യാൻ താത്പര്യം ഉള്ള സംരംഭകർക്കായി ഇന്ത്യാ ഗവണ്മെന്റ് ഏർപ്പെടുത്തുന്ന പ്രത്യേക സൗകര്യങ്ങളിൽ ഒന്നാണ് 'ഡാക് ഘർ നിര്യാത്‌  കേന്ദ്ര'. ജില്ലയിലെ സംരംഭകർ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പോസ്റ്റൽ സൂപ്രണ്ട് അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് കാസറഗോഡ് ഹെഡ്  പോസ്റ്റ് ഓഫീസുമായോ ഡിവിഷണൽ സൂപ്രണ്ട്  ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.  (04994 230884 , 04994 230885)